Download Chereads APP
Chereads App StoreGoogle Play
Chereads

അവരുടെ ഓർമ്മകളിൽ

Parvana_Smith
--
chs / week
--
NOT RATINGS
2.6k
Views
VIEW MORE

Chapter 1 - ഒന്ന്

അപർണക്ക് നാല് വയസുള്ളപ്പോഴാണ് അവളും, അമ്മ നന്ദിനിയും, അച്ഛൻ വാസുദേവും ചെന്നൈയിലേക്ക് വരുന്നത്. അവരുടെ വീടിന് തൊട്ടടുത്തുള്ള തമിഴ് ഫാമിലിയാണ് ബാലാജി ഫാമിലി. പത്ത് പതിനഞ്ച് പേരടങ്ങുന്ന ബാലാജി ഫാമിലിയിലെ ഒരു അംഗമാണ് ദിവ്യ. അപർണക്കും ദിവ്യക്കും നാല് വയസുള്ളപ്പോൾ അവർ സുഹൃത്തുക്കൾ ആയി. ഇപ്പോഴും നിലനിൽക്കുന്നു. അപർണക്ക് ഈ ലോകത്ത് അവളെക്കാൾ വിശ്വാസം ഉള്ളത് ദിവ്യയെയാണ്. അവളുടെ ജീവിതത്തിൽ, ഈ ഇരുപത്തിരണ്ട് വയസ്സിനുള്ളിൽ സംഭവിച്ച എല്ലാം ദിവ്യക്ക് അറിയാം. ഇപ്പോൾ ഇതാ അപർണ ജോലിക്കായി കേരളത്തിൽ പോകുന്നതിന് വിലപിക്കുകയാണ് ദിവ്യ.

"ദിവ്യ, വിൽ കോൾ യൂ " കരഞ്ഞുകൊണ്ട് നിൽക്കുന്ന ദിവ്യയോട് വിട പറഞ്ഞ് അപർണ അമ്മയുടെ സ്കൂട്ടറിന് പിന്നിലേക്ക് ഇരുന്നു. രാത്രി 8:55-നാണ് അപർണക്ക് പോകാനുള്ള ട്രെയിൻ.

സമയം രാത്രീ 8:30 ആയപ്പോൾ 

അപർണയും അമ്മയും MGR ചെന്നൈ central സ്റ്റേഷനിൽ എത്തി.

"എന്താ അമ്മാ?" അമ്മയുടെ മുഖത്തെ സങ്കടം കണ്ട് അപർണ ചോദിച്ചു. "ഞാൻ അമ്മയുടെ തറവാട്ടിലേക് തന്നെ അല്ലേ പോകുന്നത്. പിന്നെ അമ്മേനെ ഒത്തിരി മിസ്സ്‌ ചെയ്യുവാണേൽ ഞാൻ നേരെ ഇങ്ങോട്ട് തന്നെ വരും"

"ആ, മതി മതി, ട്രെയിൻ വരാൻ സമയമായി " അമ്മ അപർണേയും കൂട്ടി സ്റ്റേഷനുള്ളിലേക്ക് നടന്നു. 

"യുവർ അറ്റെൻഷൻ പ്ലീസ്. ട്രെയിൻ നമ്പർ 22639, Alleppy സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ വിൽ അറേയ്‌വ് ഷോർട്ലി ഓൺ പ്ലാറ്റ്ഫോം നമ്പർ 4"

അവർ പ്ലാറ്റ്ഫോമിൽ ചെന്നതും ട്രെയിൻ വന്നതും ഒരുമിച്ചായിരുന്നു. നാളെ 11 മണിക്ക് മുമ്പ് ട്രെയിൻ ആലപ്പുഴയിൽ എത്തും, അവിടെ അമ്മായിടെ മോൻ പിക്ക് ചെയ്യാൻ വരും, ഉറങ്ങുമ്പോഴും ചുറ്റും ഒരു കണ്ണൊക്കെ വേണം എന്ന ഉപദേശങ്ങൾ നൽകി അമ്മ തിരികെ പോയി.

അവൾ ഹാൻഡ്‌ബാഗിൽ നിന്ന് ടിക്കറ്റ് എടുത്ത് സീറ്റ്‌ നമ്പർ നോക്കി നടന്നു.

അവൾക്ക് വിന്ഡോ സീറ്റ്‌ തന്നെയാണ് കിട്ടിയിരിക്കുന്നത്. തന്റെ ട്രോളിയും, ക്യാപ്‌സ്യുള്ള് ബാഗും സീറ്റിനടിയിലേക് വെച്ച്, ഹാൻഡ്‌ബാഗ് മാത്രം കയ്യിൽ എടുത്ത് ഇരുന്നു.

ട്രെയിൻ സ്റ്റേഷൻ വിടാൻ തുടങ്ങി.

അവളുടെ ജീവിതത്തിലെ ഈ ഇരുപത്തിരണ്ട് വർഷത്തിൽ അവൾക്ക് കേരളത്തെ പറ്റിയുള്ള ആകെ ഓർമ്മ അവളുടെ അമ്മ പറഞ്ഞുള്ളതാണ്. നാല് വയസ്സുവരെ അവൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും അവളുടെ ഓർമ്മയിൽ കേരളം ഇല്ല. എന്തുകൊണ്ട് അമ്മ ഇതുവരെ കേരളത്തിൽ പോയില്ല എന്ന് അവൾ ചോദിച്ചിട്ടില്ല. 'ഏതെങ്കിലും ഇടനാഴികളിൽ വെച്ച് അച്ഛനെ കാണും എന്ന ഭയമായിരിക്കും' എന്ന് അവൾ കരുതി. ഇന്ന് തന്റെ ഏറ്റവും പ്രീയപ്പെട്ട ചെന്നൈ ജീവിതം ഉപേക്ഷിച്ച്, വീട്ടിൽ തന്റെ അമ്മയുമായി മലയാളം സംസാരിച്ച് മാത്രം കേരളവുമായി ബന്ധം പുലർത്തിയ അവൾ, കേരളത്തിലേക്ക്.

അപർണ ഫോൺ എടുത്ത് ദിവ്യക്ക് ട്രെയിനിൽ കയറി എന്നൊരു മെസ്സേജ് അയച്ചതിനുശേഷം പതിയെ ഉറങ്ങാൻ കിടന്നു.