Chereads / അവരുടെ ഓർമ്മകളിൽ / Chapter 3 - മൂന്ന്

Chapter 3 - മൂന്ന്

അരമണിക്കൂർ നീണ്ട യാത്ര അവസാനിച്ചത് ഒരു കായലോരാത്തായിരുന്നു. അവൻ കാർ ഒരു ചെറിയ വീടിന്റെ മുറ്റത്തേക്ക് പാർക്ക്‌ ചെയ്തിറങ്ങി. ഇനി എങ്ങോട്ടെന്നറിയാതെ ഞാൻ ആ വീടിന്റെ മുമ്പിൽ നിന്നു. അമ്മ പറഞ്ഞതനുസരിച്ച് അമ്മയുടെ വീട് ഒരു രണ്ടുനില വീടാണ്. അപ്പോൾ എന്തായാലും അത് ഇതല്ല.

"ചേച്ചി, വള്ളം കയറി അക്കരയിൽ ഇറങ്ങണം" കിളി പോയി നിന്ന എന്നെ നോക്കി അവൻ പറഞ്ഞു.

"വെള്ളമോ?"

"വെള്ളം അല്ല ചേച്ചി, വള്ളം. ബോട്ട്"

അവനൊരു ചെറിയ കറുത്ത വള്ളം ചൂണ്ടി കാട്ടി. ആ വള്ളത്തിൽ ഒരു 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അപ്പുപ്പൻ ഇരിക്കുന്നുണ്ടായിരുന്നു. വാട്ടർ റൈഡു കളിൽ കയറാൻ പോലും പേടിയുള്ള ഞാൻ എങ്ങനെ ഈ വള്ളം കയറി അക്കരയിൽ ചെല്ലും എന്ന് ഞാൻ ആലോചിച്ചു.

ഞങ്ങൾ വള്ളത്തിന്റെ അടുത്തെത്തിയപോഴേക്കും വള്ളത്തിൽ 5-6 ആളുകൾ ഉണ്ടായിരുന്നു. ഇതിൽ ഇനി എങ്ങനെ ഞങ്ങൾ രണ്ടും ഇരിക്കുമെന്ന് ഞാൻ ആലോചിച്ചു നിന്നപ്പോഴേക്കും അവൻ വള്ളത്തിലേക് ചാടി കയറി. എന്നിട്ട് എനിക്ക് പിടിച്ചുകയറാനായി അവന്റെ കൈ നീട്ടി.

"യു ആർ നോട്ട് അറ്റ് ആൾ ആൻ അഡ്വൻചെറസ് പേഴ്സൺ"

എട്ടാം ക്ലാസ്സിൽ വെച്ച് കൂടെ പഠിക്കുന്ന ഒരു തമിഴൻ ടൂറിനിടയിൽ പറഞ്ഞതോർത്തപ്പോൾ എവിടുന്നോ നല്ല ധൈര്യം കിട്ടി. ആ ധൈര്യം വലതുകയ്യിൽ മുറുകെ പിടിച്ച്, ഇടതു കയ്യി ഉപയോഗിച്ച് അപ്പുവിന്റെ കയ്യിൽ പിടിച്ച് വള്ളത്തിലേക് കയറി.

"ഗുഡ്" അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു.

ഒരു പ്രായമുള്ള സ്ത്രീയുടെ ഇടംവലമായി അവർ ഇരുന്നു.

വള്ളം ഇറങ്ങി ഒരു 10 മിനിറ്റ് നടന്നപ്പോൾ തന്നെ അമ്മയുടെ തറവാടെത്തി. വെള്ള പെയിന്റടിച്ച, മുറ്റത്തുനിറയെ ചെടികളും മരങ്ങളും കൊണ്ട് നിറഞ്ഞ നിന്നിരുന്ന ഒരു വീടായിരുന്നു അത്.

അവളും അപ്പുവും വീടിന്റെ ഉള്ളിലേക്ക് ചെന്നതും അമ്മായി ഓടി വന്ന് അവളെ കെട്ടിപിടിച്ചു. അമ്മായിയുടെ കണ്ണുകൾ നറഞ്ഞിട്ടുണ്ടായിരുന്നു. ഏറെ നാൾ പരിചയം ഉള്ള ഒരാളെപ്പോലെ, അല്ലെങ്കിൽ സ്വന്തം മകൾ ഏതോ ഹോസ്റ്റലിൽ നിന്ന് തിരിച്ചു വന്നപോലെയാരുന്നു അമ്മായി അവളോട് പെരുമാറിയിരുന്നത്. അങ്ങനെ എല്ലാരോടും പെട്ടെന്ന് അടുപ്പം തോന്നാത്ത അപർണക്കു അമ്മായിയോട് ഒരു പ്രേത്യേകം സ്നേഹം തോന്നി. അമ്മായി വിളമ്പിയ ചോറും കറിയും കഴിച്ചതിനുശേഷം അപർണ അമ്മയേയും ദിവ്യയും വിളിച്ചു സംസാരിച്ചു.

അവൾക് മുകളിലത്തെ നിലയിൽ അപ്പുവിന്റെ മുറിയുടെ അടുത്തുള്ള മുറി അമ്മായി തുറന്നു കൊടുത്തു. അവൾ തന്റെ സാധനങ്ങൾ എല്ലാം തറയിലേക്ക് വെച്ചതിനുശേഷം കട്ടിലിലേക് കിടന്നു.

തന്റെ വരാനിരിക്കുന്ന കേരളത്തിലെ ദിവസങ്ങൾ എങ്ങനെ ആകുമെന്ന് ആലോചിക്കുന്നതിനിടയിൽ എപ്പഴോ അവൾ ഉറങ്ങി.